അസമിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 മരണം. അസമിലെ ഗോലഘട്ട് ജില്ലയിലെ ബാലിജാനിൽ രാവിലെ അഞ്ചുമണിയോടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്തുളള മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
അസമിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 മരണം, 25 പേർക്ക് പരിക്കേറ്റു
