അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിൽ; യുവതി അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതി അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബെംഗളൂരുവിലെ ഫ്ലാറ്റിൽ താമസിക്കുന്ന ബംഗാൾ സ്വദേശിനിയായ 39കാരിയായ ഫിസിയോതെറപ്പിസ്റ്റാണ് നിരന്തരമായ വഴക്കിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തിയത്. ശേഷം അവർ തന്നെ അമ്മയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ നിറച്ച് പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുവന്നു. യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.woman kills mother-stuffs body in suitcase

അമ്മയുമായുള്ള പതിവ് വഴക്കിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. യുവതി വിവാഹിതയാണെന്നും സംഭവം നടക്കുമ്പോൾ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവിന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നു. പക്ഷേ, മുറിക്കുള്ളിൽ വച്ച് കൊലപാതകം നടന്നതിനാൽ അവർ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *