ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമയുടെ സഹോദരിയെ എക്സൈസ് ചോദ്യം ചെയ്തു

ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമയുടെ സഹോദരിയെ എക്സൈസ് ചോദ്യം ചെയ്തു. വിവരശേഖരണത്തിന്റെ ഭാഗമായാണ് സഹോദരിയെ ചോദ്യം ചെയ്തതെന്നാണ് വിവരം. അതേസമയം ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് എക്സൈസിന്റെ നിഗമനം. കൂടാതെ വാഹനം വാടകയ്ക്ക് എടുക്കാൻ സഹായിച്ച യുവതിയെയും ചോദ്യം ചെയ്തു. തസ്ലീമ കാർ വാടകയ്ക്ക് എടുത്തത് മറ്റൊരാവശ്യത്തിന് നൽകിയ തന്റെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌തെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.

തസ്ലീമയുടെ ഭർത്താവ് സുൽത്താനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ എക്സൈസ് പിടികൂടിയത്. ഇയാൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തി. തസ്ലീമ അറസ്റ്റിലായ ശേഷം ഭർത്താവ് എക്സൈസുമായി ബന്ധപ്പെടുകയോ എന്നും ഉണ്ടായില്ല. എക്സൈസ് ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. ഭര്‍ത്താവിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ക്ക് ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് ഉണ്ടെന്നും ഇവിടേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങള്‍ സ്ഥിരം സന്ദര്‍ശനം നടത്താറുണ്ടെന്നും എക്സൈസ് കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് പുറത്തു വരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *