സുപ്രിംകോടതി ഉത്തരവിനെതിരായ ഗവർണറുടെ പ്രതികരണത്തിനെതിരെ സിപിഎം

ബില്ലിൽ ഒപ്പിടാൻ സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി ഉത്തരവിനെതിരായ ഗവർണറുടെ പ്രതികരണത്തിനെതിരെ സിപിഎം രം​ഗത്ത്. ഫാസിസ്റ്റ് കാവിവൽക്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്. കേരളത്തിലെ ഗവർണറുടെ ഭാഗത്തുനിന്നും മറിച്ചുള്ള അഭിപ്രായമുണ്ടായെന്നും ഗവർണറുടെ പ്രതികരണങ്ങൾ ഭരണഘടനാപരമായിരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

ബില്ലുകളോടും നിയമങ്ങളോടും എങ്ങനെ ക്രിയാത്മകമായി പ്രതികരിക്കണമെന്നുള്ള നിലപാട് സ്വീകരിച്ച സുപ്രീംകോടതിയുടെ വിധി സുപ്രധാനമാണെന്നും സുപ്രീംകോടതി നിയമനിർമ്മാണത്തിന് അംഗീകാരം നൽകിയെന്നും ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമാണ് ഇങ്ങനെയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഗവർണറും രാഷ്ട്രപതിയും ഒപ്പുവയ്ക്കാതെ ബിൽ നിയമമാകുന്ന അവസ്ഥയാണ്. ഫാസിസ്റ്റ് കാവിവൽക്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്. കേരളത്തിലെ ഗവർണറുടെ ഭാഗത്തുനിന്നും മറിച്ചുള്ള അഭിപ്രായമുണ്ടായി. ഭരണഘടനാപരമായിരിക്കണം ഗവർണറുടെ പ്രതികരണങ്ങൾ. ജുഡീഷ്യറിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമായി. ഗവർണർമാരെ ഉപയോഗപ്പെടുത്തി നിയന്ത്രിക്കാനുള്ള നീക്കങ്ങൾ തിരുത്തപ്പെടുന്നു എന്നത് ശ്ലാഘനീയം. ഭരണഘടനയിൽ പരിധി നിശ്ചയിക്കാത്തത് ഉപയോഗപ്പെടുത്താനുള്ള നീക്കത്തിന് എതിരേയാണ് സുപ്രീം കോടതി വിധിയെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *