സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ചെന്ന് ബിഎസ്എഫ്; ദൃശ്യങ്ങൾ പുറത്തു വിട്ടു

ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഏഴ് ഭീകകരെ വധിച്ചതായി ബിഎസ്എഫ്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകർക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്ത് വന്നു. വ്യാഴാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം തകർത്തതെന്നും ബിഎസ്എഫ് ജമ്മു എക്‌സിലൂടെ അറിയച്ചു.

അതേസമയം, ഇന്ത്യ-പാക് സംഘർഷം തുടരുന്നതിൻറെ സാഹചര്യത്തിൽ ജമ്മു കശ്മീരിൽ നിന്ന് മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.നിലവിലെ സാഹചര്യം പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചത്. ജമ്മു, ഉധംപൂർ എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കാണ് പ്രത്യേകത ട്രെയിൻ സർവീസ് നടത്തുന്നത്. ജമ്മു സർവകലാശാലക്ക് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് സർവകലാശാല അടച്ചു. അതിനിടെ ഷെല്ലാക്രമത്തിൽ ഉറിയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *