സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു. വടകര – നാദാപുരം സംസ്ഥാന പാതയിൽ കക്കം വെള്ളിയിൽ വെച്ചാണ് അപകടമുണ്ടായത്. പുറമേരി സ്വദേശി മഠത്തിൽ ലിബീഷ് (35)നാണ് ആറടിയോളം താഴ്ചയുള്ള ഓടയിൽ വീണ് ഗുരുതരമായി പരിക്കേറ്റത്. റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിന് സമീപത്തേക്ക് വരുന്നതിനിടെ ആറ് അടിയോളം താഴ്ച്ചയുള്ള ഓടയിൽ വീഴുകയായിരുന്നു. വീഴ്ചയിൽ വലതു കൈയ്ക്കും കാലിനുമടക്കം പരിക്കേറ്റു. തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് വലതു കൈയുടെ എല്ലിന് പൊട്ടലുള്ളതായി വ്യക്തമായത്. തുടര്‍ന്ന് പ്ലാസ്റ്ററിടുകയായിരുന്നു. ഇടതു കാലിന്‍റെ വിരലുകള്‍ക്കും പൊട്ടലുണ്ട്. അപകടം നടന്ന സ്ഥലത്ത് ഓടയിൽ ഒരിടത്തും കോൺക്രീറ്റ് സ്ലാബുകളുണ്ടായിരുന്നില്ല. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് ലിബീഷിന് ഗുരുതരമായി പരിക്കേറ്റത്. ഭാഗ്യംകൊണ്ട് മാത്രമാണ് കൈയ്ക്കും കാലിനും മാത്രം പരിക്കേറ്റ് രക്ഷപ്പെട്ടതെന്നാണ് ലിബീഷ് പറയുന്നത്.
സംസ്ഥാന പാതയിൽ സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു
