ശബരിമലയില്‍ ദര്‍ശന സമയത്തില്‍ മാറ്റം

ശബരിമല ക്ഷേത്ത്രിലെ ദര്‍ശന സമയത്തില്‍ ദേവസ്വം ബോര്‍ഡ് മാറ്റം വരുത്തി. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് നിലവിൽ മാറ്റം വരുത്തിയത്. ഇനിമുതല്‍ രാവിലെ അഞ്ചിനായിരിക്കും എല്ലാ മാസ പൂജകള്‍ക്കും പുലര്‍ച്ചെ നട തുറക്കുന്നത്. പകല്‍ ഒന്നിന് നട അടയ്ക്കും. വൈകീട്ട് 4ന് നട തുറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുകയും ചെയ്യും.

സിവില്‍ ദര്‍ശനത്തിനും അതായത് ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദര്‍ശനത്തിനും പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ നട തുറന്നശേഷം 6 മണി മുതല്‍ മാത്രമേ സിവില്‍ ദര്‍ശനം ഉണ്ടാവുകയുള്ളൂ. രാത്രി 9.30 ന് സിവില്‍ ദര്‍ശനത്തിനുള്ള സമയക്രമം അവസാനിക്കുകയും ചെയ്യും. പുതിയ സമയക്രമം ചൊവ്വാഴ്ച മുതല്‍ നടപ്പിലാക്കും. ഇരുമുടിക്കെട്ടുമായി വരുന്നവര്‍ക്ക് കൂടുതല്‍ ദര്‍ശന സമയം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.

Leave a Reply

Your email address will not be published. Required fields are marked *