വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കം, റംസാൻ നോമ്പ് ഇന്നു മുതൽ

മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ ഇന്ന് റംസാൻ വ്രതാരംഭം. ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികൾക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ.ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചും പ്രാർഥനകളിൽ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികൾക്ക് ഇനിയുള്ള ഒരുമാസം. പരിശുദ്ധിയുടേയും മതസൗഹാർദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ് ഇനിയുള്ള മുപ്പത് ദിനങ്ങൾ.

ഗൾഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്ചയാണ് റമദാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റമദാൻ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്. ഒമാൻ ഇക്കാര്യത്തിൽ ഇന്നലെ അറിയിപ്പ് ഒന്നും നൽകിയിരുന്നില്ല.

ഒമാൻറെ കാര്യത്തിലും അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ചൊവ്വാഴ്ച സൗദി അറേബ്യയിൽ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈർ, സുദൈർ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വ്യാഴാഴ്ച റമദാൻ മാസാരംഭം കുറിക്കുക.

Leave a Reply

Your email address will not be published. Required fields are marked *