വോട്ട് ഇരട്ടിപ്പ് വിവാദം മറികടക്കാൻ വോട്ടർപട്ടിക നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നീക്കം.
വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്ന തെരഞ്ഞെടുപ്പ് കമീഷൻ നിലപാടിന് വിരുദ്ധമാണിത്. മാർച്ച് നാലിന് ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത സംസ്ഥാന, ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഈ നിർദേശം മന്നോട്ടുവെച്ചിരുന്നു.
ഇതിനുശേഷം ഈ നിർദേശം കുറിപ്പായി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും അവർ വഴി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും അയച്ചുകൊടുത്തു.