തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പോലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി.
കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയിൽ നിന്നും 200 രൂപ കടം വാങ്ങി. കടക്കാർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങൾ ചെയ്തതെന്നാണ് അഫാന്റെ മൊഴി. അഫാനെയും അച്ഛൻ അബ്ദുൾ റഹിമിനെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നും പ്രതി അഫാൻ പറഞ്ഞു.