ബ്രസീലിയൻ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ നുബിയ ക്രിസ്റ്റീന ബ്രാഗയെ വീടിനുള്ളിൽ വെടിവച്ച് കൊന്നു. കൊലയ്ക്ക് ശേഷം രണ്ടുപേരുണ്ടായിരുന്ന അക്രമികൾ മോട്ടോർബൈക്കിൽ രക്ഷപെട്ടെന്ന് പോലീസ് അറിയിച്ചു.
………………………..
നീലേശ്വരത്തെ സ്വകാര്യ കോളേജിലെ പൂർവവിദ്യാർഥികളുടെ കുടുംബ കൂട്ടായ്മയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ. 16 പേർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സതേടി.
………………………..
ഹിന്ദി സീരിയൽ താരം വൈശാലി ടക്കറുടെ മരണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. അയൽവാസിയും മുൻ കാമുകനുമായ രാഹുൽ നവ്ലാനിയാണ് അറസ്റ്റിലായത്.
………………………..
ഓൺലൈൻ ചൂതാട്ട നിരോധന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. ബിൽ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമാകും.
………………………..
ആഭ്യന്തര സെക്രട്ടറി സ്യുവെല്ല ബ്രേവർമാന്റെ രാജിയോടെ യുകെയിലെ ലിസ് ട്രസ് സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഇന്ത്യൻ വംശജ കൂടിയായ സ്യുവെല്ല ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ നിശിത വിമർശത്തിനിരയായിരുന്നു.
………………………..
ഊർജോൽപ്പാദന കേന്ദ്രങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രയ്ൻ ഇരുട്ടിലേക്ക്.റഷ്യൻ ആക്രമണത്തെതുടർന്ന് രാജ്യത്തിന്റെ ഊർജോൽപാദന ശേഷിയുടെ നാൽപ്പത് ശതമാനം നഷ്ടപ്പെട്ടിരുന്നു.
………………………..
കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് ആർ.സാജനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തു. ഗുരുതരമായ സംഭവം യഥാസമയം ജയിൽ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തില്ലെന്നതിനാണു നടപടി.
………………………..
മനുഷ്യാവകാശ കൗൺസിൽ അംഗമെന്ന നിലയിൽ എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യക്ക് ഉത്തരവാദിത്വമുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞ ഗുട്ടെറസ് മഹാത്മാഗാന്ധിയുടെയും ജവാഹർലാൽ നെഹ്റുവിന്റെയും മൂല്യങ്ങൾ ഇന്ത്യ സംരക്ഷിക്കണമെന്നും വ്യക്തമാക്കി.
………………………..
ബാങ്ക് ഓഫ് ബറോഡയുടെ പിന്തുണയുള്ള ഇന്ത്യഫസ്റ്റ് ലൈഫ് ഇൻഷുറൻസ് കമ്പനി ഓഹരി വിപണിയലേക്ക്. ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള രേഖകൾ ഇന്ത്യഫസ്റ്റ് സെബിക്ക് സമർപ്പിക്കും
………………………..
ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിൽ ഒന്നായ ബി സി സി ഐയുടെ വരുമാനം വർദ്ധിച്ചതായി ട്രഷററായി സ്ഥാനമൊഴിയുന്ന അരുൺ ധുമാൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബോർഡ് ട്രഷറിയിൽ ഏകദേശം 6000 കോടി രൂപയുടെ വർദ്ധനവുണ്ടായതായാണ് അരുൺ ധുമാൽ വ്യക്തമാക്കിയത്.