രാജ്യം സാമ്പത്തികമായി പുരോഗതി കൈവരിക്കണമെങ്കിൽ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടേയും ഗണേശന്റെയും ചിത്രം ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കത്തയച്ചു. രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് താൻ ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കെജ്രിവാൾ കത്തിൽ പറയുന്നു.
…………………………..
വയനാട് ചീരാലിൽ ഒരുമാസത്തോളമായി ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. പഴൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
…………………………..
കൊറിയൻ ഉപദ്വീപിന്റെ കിഴക്കൻ തീരത്തേക്ക് രണ്ടു ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയ നടത്തിവരുന്ന തുടർച്ചയായ പ്രകോപനങ്ങളുടെ തുടർച്ചയാണ് പുതിയനീക്കമെന്ന് ദക്ഷിമ കൊറിയൻ സംയുക്ത സൈനികമേധാവി പറഞ്ഞു.
…………………………..
എയർബസിന്റെ സൈനിക ചരക്കുവിമാനമായ സി-295 ഇന്ത്യയിൽ നിർമിക്കും.ഇൻഡ്യൻ വായുസേനയ്ക്ക് വേണ്ടിയുള്ള പദ്ധതിയിൽ ടാറ്റയാണ് ഇന്ത്യയിലെ പങ്കാളികൾ.
…………………………..
യുക്രൈയിനിൽ റഷ്യ രണ്ടു ദിവസത്തിനുള്ളിൽ 30 ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്ന് പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി. ഇതുവരെ ആകെ എണ്ണായിരത്തോളം എയർ റെയ്ഡുകളിലായി 4500 മിസൈലുകൾ യുക്രെയ്‌നിൽ റഷ്യ വർഷിച്ചതായും സെലൻസ്‌കി പറഞ്ഞു.
…………………………..
മുൻമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാർ (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗമാണ്.
…………………………..
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശസ്നേഹിയാണെന്നും രാജ്യത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ മോദിക്ക് സാധിച്ചെന്നും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുതിൻ.പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും അത് ഭാവിയിലും തുടരുമെന്ന് തനിക്കുറപ്പുണ്ടെന്നും പുതിൻ പറഞ്ഞു.
…………………………..
തിരുവനന്തപുരം നഗരത്തിൽ മ്യൂസിയത്തിനു മുൻപിൽ യുവതിക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ രണ്ടുദിവസത്തിനുശേഷവും പിടികൂടിയില്ല. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ് പ്രഭാത സവാരിക്കെത്തിയ യുവതിക്കുനേരെ യുവാവ് നടത്തിയ ലൈംഗിക അതിക്രമത്തിൻരെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
…………………………..
രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോം ഏകീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് യൂണിഫോമുകളിലെ വ്യത്യാസം ് ഒഴിവാക്കി ഇന്ത്യയിലെ എല്ലാ പൊലീസിനും ഒരേ സ്വഭാവത്തിലുള്ള യൂണിഫാം വേണമെന്ന് അദ്ദേഹം പറഞ്ഞു.
…………………………..
തിരുവനന്തപുരം പാറശാലയിൽ സുഹൃത്തായ പെൺകുട്ടി നൽകിയ ശീതളപാനീയം കുടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കഴിഞ്ഞ മാസം കളിയാക്കാവിളയിൽ സമാനമായ സംഭവത്തിൽ ശീതളപാനീയം കുടിച്ച് വിദ്യാർഥി മരിച്ചിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി