ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പാക്കിസ്ഥാൻ ഉൾപ്പെട്ടശേഷം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ കുറഞ്ഞെന്ന് ഇന്ത്യ യുഎന്നിൽ. 4 വർഷത്തിനുശേഷം പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ടിനു പിന്നാലെയാണ് ഇന്ത്യ ഈവസ്തുത വെളിപ്പെടുത്തിയത്.
………………………..
സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ച് 2,112.5 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 486.9 കോടി രൂപയായിരുന്നു ലാഭം
………………………..
ഒരുവർഷത്തെ അനിശ്ചിതത്വത്തിനൊടുവിൽ മുഹമ്മദ് ഷിയ അൽ സുഡാനിയുടെ നേതൃത്വത്തിൽ 21 അംഗ മന്ത്രിസഭ ഇറാഖിൽ അധികാരമേറ്റു.
ഇറാൻ അനുകൂലികളായ കക്ഷികളുടെ കൂട്ടായ്മയായ കോഓർഡിനേഷൻ ഫ്രെയിംവർക് ആണു പുതിയ സർക്കാരിനു രൂപം നൽകിയത്.
………………………..
സ്ഥിരം യാത്രക്കാരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. സർവീസ് ലാഭകരമാക്കാൻ സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഡിജിറ്റൽ മാർക്കറ്റിങ് വിപുലീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്
………………………..
അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കറായ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിക്ക് യുവാവിന്റെ ആക്രമണത്തിൽ പരുക്ക്. നാൻസി പെലോസിയെ കാണണം എന്നാവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചു കയറിയ ഡേവിഡ് ഡെപാപെ എന്നയാൾ ചുറ്റിക കൊണ്ട് പോൾ പെലോസിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു.
………………………..
കൊടുങ്കാറ്റിനെയും പേമാരിയെയും തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ഫിലിപ്പീൻസിൽ 45 പേർ കൊല്ലപ്പെട്ടു. ഫിലിപ്പിൻസിന്റെ തെക്കൻ പ്രവിശ്യയിലാണ് നാൽഗേ കൊടുങ്കാറ്റ് നാശം വിതച്ചത്.
………………………..
ക്രിമിയയ്ക്ക് നേരേ ഉണ്ടായ ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധിച്ച് ഡ്രോണിനെ തുരത്തിയതായി റഷ്യൻ അധികൃതർ. നഗരത്തിലെ ഒരു ലക്ഷ്യങ്ങളും ആക്രമിക്കാൻ ഡ്രോണിന് കഴിഞ്ഞില്ലെന്ന് സെവസ്റ്റപോൾ മേയറായ മിഖയിൽ റാസോഷയേവ് പറഞ്ഞു.
………………………..
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ തിരിച്ചെത്തി. ടെസ്ല മേധാവി ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെയാണ് നീക്കം. അമേരിക്കയിലെ കാപിറ്റോൾ കലാപത്തെത്തുടർന്ന് ട്വിറ്റർ ട്രംപിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.
………………………..
ബിഹാറിൽ ഛാത് പൂജയ്ക്കിടെ ഉണ്ടായ തീപിടുത്തത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ 30 ഓളം പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
………………………..
തൃശൂർ മതിലകം എസ് ഐ മിഥുൻ മാത്യുവിനെ ക്രിമിനൽ സംഘം ആക്രമിച്ചു.
ലഹരി വിൽപ്പന നടക്കുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവരെ പിടിക്കാനായി എസ് ഐ മിഥുൻ മാത്യുവും സംഘവും പോകുന്നവഴിക്കായിരുന്നു ആക്രമണം.