വാർത്തകൾ ചുരുക്കത്തിൽ

ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകൻ (48) എന്നിവരാണു മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണു നിഗമനം.

………………………………

മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരിഖ്(24) എറണാകുളം ആലുവയിൽ താമസിച്ചത് അഞ്ചു ദിവസമെന്നു സ്ഥിരീകരിച്ച് അന്വേഷണ ഏജൻസികൾ. സെപ്റ്റംബർ 13 മുതലുള്ള അഞ്ചു ദിവസമാണ് ഇയാൾ ആലുവയിൽ താമസിച്ചതെന്നാണ് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരിക്കുന്നത്.

………………………………

കൊച്ചിയിൽ ഉപജില്ല സ്‌കൂൾ കലോത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെഗെസ്റ്റ് അധ്യാപകൻ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വനിതാ പ്രിൻസിപ്പൽ ഉൾപ്പടെയുള്ളവരെ അറസ്റ്റു ചെയ്തത് പരാതി പിൻവലിക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചതിനെന്ന് പൊലീസ്. വിദ്യാർഥിനിയെയും അമ്മയെയും മാനസികമായി സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാനായിരുന്നു ശ്രമം.

………………………………

അസം മേഘാലയ അതിർത്തിയിലെ മുക്രോയിൽ മരം മുറിച്ചുകടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഇവരിലൊരാൾ വനം വകുപ്പ് ഉദ്യോഗസ്ഥനാണ്.

………………………………

ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെ തെലങ്കാന ഓപ്പറേഷൻ ലോട്ടസ് കേസിൽ എൻഡിഎയുടെ കേരളത്തിലെ കൺവീനറായ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

………………………………

കൊച്ചിയിൽ മോഡലായ 19കാരിയ പെൺകുട്ടിയെ ഓടുന്ന വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ നടത്തിയത് ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

………………………………

വഴക്കിനെത്തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്ന് ലിവിങ് ടുഗതർ പങ്കാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി അഫ്താബ് അമിൻ പൂനെവാല. ഡൽഹി സാകേത് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജിക്ക് മുന്നിൽ അഫ്താബിന്റെ കുറ്റസമ്മതം.

………………………………

ചൈനയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 38 പേർ മരിച്ചു. ഹെനാൻ പ്രവിശ്യയിലെ അന്യാങ്ങിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

………………………………

ഇന്ത്യയിൽ വരുംദിവസങ്ങളിൽ ടെലികോം കമ്പനികൾ മൊബൈൽ താരിഫ് വർധിപ്പിച്ചേക്കാം എന്നു റിപ്പോർട്ടുകൾ. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ഇതിനോടകം തന്നെ രണ്ടു സർക്കിളുകളിൽ പ്രീപെയ്ഡ് താരിഫ് വർധിപ്പിച്ചു.

………………………………

യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളിൽ 170 പേർ മറ്റ് രാജ്യങ്ങളിൽ പഠനം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. പഠനം തുടരാൻ അനുവദിക്കണമെന്ന 382 വിദ്യാർഥികളുടെ ആവശ്യം വിവിധ വിദേശ മെഡിക്കൽ കോളേജുകൾ നിരസിച്ചുവെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *