വാർത്തകൾ ചുരുക്കത്തിൽ

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നൽകിയ ഹർജിയും തളളി.

……………………………

ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാൽ ഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവായി. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിക്കെതിരെയാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന്് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസ് എടുത്തത്.

………………………………..

കോഴിക്കോട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികൾ നഷ്ടപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. കോർപ്പറേഷന് നഷ്ടപ്പെട്ട മുഴുവൻ തുകയും 24 മണിക്കൂറിനകം അക്കൗണ്ടുകളിൽ തിരികെ എത്തിയില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയും പ്രവർത്തിക്കാനാകാത്ത സ്ഥിതി ഉണ്ടാകുമെന്ന് മോഹനൻ പറഞ്ഞു.

……………………………….

പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിൽ എട്ടുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പിതാവ് സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു താടിയെല്ല്് പൊട്ടിച്ചു.കുട്ടിയെ ആക്രമിച്ച അച്ഛൻ ഷിനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു.

…………………………………

ഹിഗ്വിറ്റ എന്ന പേരിൽ സിനിമ വരുന്നതിൽ ഫിലിം ചേംബറിനു നൽകിയത് പരാതിയല്ല, മറിച്ച് അപേക്ഷയാണെന്ന് എഴുത്തുകാരൻ എൻഎസ് മാധവൻ. തന്റെ ഹിഗ്വിറ്റ എന്ന കഥ സിനിമയാക്കാൻ ആലോചന നടക്കുന്നുണ്ടെന്നും ഈ സിനിമ വന്നാൽ തനിക്ക് ആ പേര് ഉപയോഗിക്കാൻ കഴിയാത്തതിലുള്ള ദുഃഖമാണ് അറിയിച്ചതെന്നും മാധവൻ പറഞ്ഞു.

…………………………………..

കർണാടകയിലെ മെസൂരുവിൽ കോളജ് വിദ്യാർത്ഥിനിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. 21 വയസ്സുള്ള മേഘ്ന എന്ന കോളജ് വിദ്യാർത്ഥിനി വീ്ട്ടിൽ നിന്ന് കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം.

………………………………………

റഷ്യൻ അധിനിവേശത്തെ തുടർന്നുള്ള യുദ്ധത്തിൽ ഇതുവരെ 13000ഓളം യുക്രേയ്‌നിയൻ സൈനികർ കൊല്ലപ്പെട്ടതായി മുതിർന്ന യുക്രെയ്ൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പ്രസിഡന്റ് സെലൻസ്‌കിയുടെ ഉപദേശകനായ മിഖയ്‌ലോ പോഡോള്യാക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

……………………………………

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരെ പിന്തുടർന്ന് പിടികൂടാൻ ചൈനീസ് അധികൃതർ മൊബൈൽ വിവരങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. പോലീസും പ്രതിഷേധക്കാരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം ചോർന്നുകിട്ടിയ സിഎൻഎൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

………………………………..

.സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ രണ്ട് പ്രകൃതിവാതക പാടങ്ങൾകൂടി കണ്ടെത്തി. സൗദി അറേബ്യൻ ഓയിൽ കമ്പനി (സൗദി അരാംകോ) ആണ് രണ്ട് പാരമ്പര്യേതര പ്രകൃതിവാതക പാടങ്ങൾകൂടി കണ്ടെത്തിയതെന്ന് സൗദി ഊർജമന്ത്രി അറിയിച്ചു.

………………………………..

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അയ്യപ്പഭക്തൻ ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്. പാലരുവി എക്സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിയ്ക്കാണ് അരക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *