വാർത്തകൾ ഒറ്റ നോട്ടത്തിൽ

അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായി കേന്ദ്രം. രാജ്യത്തെ വ്യാപാര കമ്മിയിലെ വര്‍ദ്ധനയും കയറ്റുമതിയിലെ കുറവുമാണ് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള കാരണം.ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. കണ്ണൂരില്‍ ഫുട്‌ബോള്‍ ആഘോഷത്തിനിടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു.

……………………..

 പിഎന്‍ബി ബാങ്ക് അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ കൗണ്‍സിലുണ്ടായ സംഘര്‍ഷത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. 25 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും 12 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

……………………..

ടൈറ്റാനിയം ജോലി തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു. .നടന്നത് ആസൂത്രിതമായ തട്ടിപ്പെന്നതിന് നിരവധി തെളിവുകള്‍ , 29 പേരില്‍നിന്ന് ഒരുകോടി 85 ലക്ഷം രൂപ തട്ടിയതായി ദിവ്യ നായരുടെ ഡയറിയില്‍ നിന്ന് പോലീസിന വിവരം കിട്ടിയെന്ന്് റിപ്പോര്‍ട്ട്.

………………………..

കര്‍ണാടയില്‍ വീണ്ടും ദുരഭിമാനക്കൊലയെന്ന് സൂചന. ബാ?ഗല്‍കോട്ട് ജില്ലയില്‍ യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

……………………..

അഞ്ചലില്‍ നടുറോഡില്‍ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമര്‍ദ്ദനം. യുവാവിനെ മര്‍ദിച്ചത് ഏരൂര്‍ സ്വദേശി സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം.

……………………..

ഉള്‍ക്കടലില്‍ മുങ്ങിയ തായ്ലാന്‍ഡ് യുദ്ധക്കപ്പലില്‍ നിന്ന് 73 പേരെ രക്ഷിച്ചു. കപ്പലില്‍ കുടുങ്ങിയ 33 പേരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

………………………

ബഫര്‍ സോണില്‍ കത്തലിക്ക സഭയുടെ പ്രത്യക്ഷ സമരങ്ങള്‍ക്ക് ഇന്ന് തുടക്കം. കാഴിക്കോട്ടെ മലയോര മേഖലകളില്‍ ഇന്നുമുതല്‍ ജനജാ?ഗ്രതാ യാത്രയുമായി താമരശേരി രൂപത,

……………………….

 ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം. ഇന്ന് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്,1,04,478 പേര്‍.

……………………..

 പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെ സംസ്ഥാനത്ത് പിഎഫ്‌ഐ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ അതൃപ്തി അറിയിച്ച് ഹൈകോടതി. ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് ഹോക്കോടതി നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *