വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. തരൂർ ദേശീയ അധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കുന്നതിൽ നിന്ന് ആദ്യം പിന്മാറാൻ കെ സുധാകരൻ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ ഓൺലൈനായി ഉദ്ഘാടന ചടങ്ങിലെത്തുകയായിരുന്നു.

…………………………………….

രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ആവശ്യമുള്ള കാലമാണിതെന്ന് ശശി തരൂർ. ചുവപ്പ് നാട അഴിച്ച് നാടിനെ രക്ഷിക്കാൻ സമയമായി. ഇതിന് പ്രൊഫഷണൽ സമീപനം ആവശ്യമാണെന്നും അദ്ദഹം പറഞ്ഞു.

…………………………………….

ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും. പള്ളിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. കൂടാതെ നിയന്ത്രണം ജില്ല ഭരണകൂടം ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയും ചെയ്തു.

…………………………………….

ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന് നോട്ടീസ് നൽകിയത് രണ്ടു ഭൂമികൾക്ക്. മൂന്നാർ വില്ലേജിൽ ഇക്കാ നഗറിൽ ഉള്ള സർവ്വേ നമ്പർ 843ൽ പെട്ട ഭൂമിയുടെ കൈവശമുള്ള രേഖകൾ സമർപ്പിക്കാനാണ് നോട്ടീസ്. ഈ ഭൂമിയിലാണ് രാജേന്ദ്രൻ താമസിക്കുന്നത്. സർവ്വേ നമ്പർ 912ൽ പെട്ട 8 സെൻറ് ഭൂമിയിൽ നിന്നും ഒഴിഞ്ഞു പോകണം എന്നതാണ് മറ്റൊരു നോട്ടീസ്.

…………………………………….

തിഹാർ ജയിലിൽ വിവിഐപി ചികിത്സ ലഭിച്ചതിന് ദില്ലി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിനെ ദില്ലി കോടതി വിമർശിച്ചതിന് തൊട്ടുപിന്നാലെ, മുറിക്കുള്ളിൽ അദ്ദേഹത്തിന് സേവനങ്ങൾ നൽകാൻ പത്ത് പേരെ നിയോഗിച്ചതായുള്ള വിവരം പുറത്തുവന്നു. സത്യേന്ദർ ജെയിനിന്റെ മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, പുറത്തുനിന്നുള്ള ഭക്ഷണവും മിനറൽ വാട്ടറും പഴങ്ങളും വസ്ത്രങ്ങളും എത്തിക്കുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പ്രത്യേകമായി എട്ട് ആളുകളെ നിയോ​ഗിച്ചിരുന്നത്. മറ്റ് രണ്ട് പേർ സൂപ്പർവൈസർമാരായും പ്രവർത്തിച്ചെന്ന് തിഹാർ ജയിൽ വൃത്തങ്ങൾ പറഞ്ഞതായാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

…………………………………….

ജി 20 അധ്യക്ഷപദം വലിയ അവസരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭക്ഷ്യസുരക്ഷ, സമാധാനം, സുസ്ഥിക വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്നും ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’എന്നതാണ് ആശയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

…………………………………….

കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.ക്ക് വീണ് പരിക്കേറ്റു. യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയപ്പോള്‍ അനിയന്ത്രിതമായ ജനത്തിരക്കില്‍പ്പെട്ട് നിലത്തുവീഴുകയായിരുന്നു.

…………………………………….

കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു. തുടർച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്.

…………………………………….

ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭിന്നത. യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ തീരുമാനമെങ്കില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തിനെത്തും.

…………………………………….

Leave a Reply

Your email address will not be published. Required fields are marked *