വനിത സിപിഒ റാങ്ക് ലിസ്റ്റ്; 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ

വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കെ സമരം ചെയ്ത മൂന്ന് പേർ ഉൾപ്പടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. പോക്സോ വിഭാഗത്തിൽ വന്ന 300 ൽ 28ഉം പൊലീസ് അക്കാദമിയിൽ നിന്നും പോയ 13ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്.

നാളെ 12 മണിയോടെയാണ് വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുക. കഴിഞ്ഞ 17 ദിവസമായിഭരണസിരാകേന്ദ്രത്തിന് മുന്നില്‍ വിവിധ സമരമുറകളുമായി പ്രതിഷേധത്തിലാണിവർ. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർഥികൾക്കുണ്ട്. നാളെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ 500 ലധികം ആളുകളുടെ പ്രതീക്ഷയാണ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *