ലഹരിക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ; സംസ്ഥാന വ്യാപക റെയ്ഡ്

ലഹരിക്കെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി സർക്കാർ. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പോലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും.

മാത്രമല്ല എക്സൈസിന് ആവശ്യമായ സൈബർ സഹായം പോലീസ് ഉടൻ ചെയ്യും. കേസുകളിൽ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ജില്ലാ പോലിസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും യോഗം ചേരണമെന്നും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.

Leave a Reply

Your email address will not be published. Required fields are marked *