രാജ്യത്ത് പ്രമേഹ മരുന്നിന്‍റെ വില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. പ്രമേഹ ചികിത്സക്ക് വ്യാപകമായി ഉപയോഗിച്ചു വരുന്ന ‘എംപാഗ്ലിഫ്‌ലോസിന്‍’ എന്ന മരുന്നിന്‍റെ വിലയാണ് കുറയുക. എംപാഗ്ലിഫ്ലോസിനില്‍ ജർമൻ ഫാർമ കമ്പനിയായ ബോഹ്രിംഗർ ഇംഗൽഹൈമിന്‍റെ പേറ്റന്‍റ് കാലാവധി മാർച്ച് 11 ന് അവസാനിക്കുമെന്നാണ് വിവിധമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഇന്ത്യൻ ഫാർമ കമ്പനികൾക്ക് താങ്ങാനാവുന്ന വിലയിൽ പ്രമേഹ മരുന്നുകള്‍ പുറത്തിറക്കാൻ സഹായിക്കും. ഇപ്പോള്‍ ഒരു ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാഗ്ലിഫ്‌ലോസിന്‍റെ ജനറ്റിക് പതിപ്പ് 9 മുതല്‍ 14 രൂപ വരെ വിലയ്ക്കു ലഭിച്ചേക്കും.
രാജ്യത്ത് പ്രമേഹ മരുന്നിന്‍റെ വില കുറഞ്ഞേക്കും
