രാജ്യത്ത് എണ്ണക്കും എൽ.പി.ജിക്കും ക്ഷാമമുണ്ടാകില്ലെന്ന് കമ്പനി എക്സ് കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്ത് തങ്ങളുടെ ഇന്ധനവിതരണം സുഗമമായി നടക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യൻ ഓയിലിന് ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്. ഞങ്ങളുടെ വിതരണ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ആളുകൾ ആശങ്കയോടെ ഇന്ധനം വാങ്ങി സ്റ്റോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു. ഇന്ധനം വാങ്ങാനായി ആരും പമ്പുകളിൽ തിരക്ക് കൂട്ടരുതെന്നും കമ്പനി എക്സ് കുറിച്ചു.
രാജ്യത്ത് എണ്ണക്കും എൽ.പി.ജിക്കും ക്ഷാമമുണ്ടാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
