രാജീവ് ചന്ദ്രശേഖർ തൊട്ടതെല്ലാം പൊന്നാക്കിയ ആൾ; പുകഴ്ത്തി വെള്ളാപ്പള്ളി

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പുകഴ്ത്തി ​എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. രാജീവ് ചന്ദ്രശേഖർ തൊട്ടതെല്ലാം പൊന്നാക്കിയ ആളും വിജയിച്ച വ്യവസായിയുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ആരോടും കുശുമ്പില്ലാത്ത മാന്യനാണ് അദ്ദേഹമെന്നും രാഷ്ട്രീയം അമ്മാനമാടാൻ അദ്ദേഹത്തിന് കഴിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് നല്ല സൗഹൃദമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *