കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. അകലക്കുന്ന് സ്വദേശി ബിസ്മിയെയാണ് കാണാതായത്. ഇന്നലെ ഓഫീസിൽ നിന്നും കൂട്ടിക്കൊണ്ടു പോകുന്നതിന് ഭർത്താവ് എത്തിയപ്പോൾ ബിസ്മി ഉണ്ടായിരുന്നില്ല. എന്നാല്‍ ബിസ്മി ഇന്നലെ ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പോലീസിന് നല്കിയ മൊഴി.
അതിനിടെ ഇന്നലെ രാവിലെ കൊഴുവംകുളം ജംഗ്ഷനിൽ നിന്നും ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്.