മുംബൈ വിമാനത്താവളത്തിൽ ഷാരൂഖ് ഖാനെ തടഞ്ഞ് കസ്റ്റംസ് :18 ലക്ഷത്തിന്റെ വാച്ച് ധരിച്ചതിന് 6. 83 ലക്ഷം നികുതി

മുംബൈ∙: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംബ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു. ഇന്നലെ രാത്രിയാണ് സംഭവം. 18 ലക്ഷം വിലമതിക്കുന്ന ആഡംബര വാച്ച് ധരിച്ചതിന്റെ പേരിലായിരുന്നു കസ്റ്റംസ് തടഞ്ഞത്. ഷാർജ പുസ്തകമേള കഴിഞ്ഞ് മടങ്ങുമ്പോളാണ് താരത്തെ ആഡംബര വാച്ച് ധരിച്ചതിന് കസ്റ്റംസ് തടഞ്ഞു വച്ചത്. ഷാറൂഖ് ഖാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട് 6.83 ലക്ഷം രൂപ കസ്റ്റംസ് നികുതി അടച്ചതായാണ് റിപ്പോർട്ടുകൾ.

ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം സ്വകാര്യ ജെറ്റിലാണ് ഷാരൂഖ് ഖാൻ മുംബൈയിലെത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി ഷാറൂഖ് ഖാനെയും മാനേജറേയും വിട്ടയച്ചെങ്കിലും ബോഡി ഗാഡിനെയും കൂടെയുണ്ടായിരുന്ന മറ്റു ചിലരേയും പുലർച്ചെ വരെ തടഞ്ഞുവച്ചു. ഷാർജ പുസ്കമേളയിൽ പങ്കെടുക്കുകയും അവാർഡുകൾ സ്വീകരിക്കുകയും ചെയ്ത ശേഷമായിരുന്നു ഷാറൂഖ് ഖാൻ മുംബൈയിൽ തിരികെയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *