മഹാരാഷ്ട്രയിലെ എല്ലാ ‘ജട്ക’ മട്ടൺ കടകളും പുതുതായി ആരംഭിച്ച ‘മൽഹാർ’ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യും

മഹാരാഷ്ട്രയിലെ എല്ലാ ‘ജട്ക’ മട്ടൺ കടകളും പുതുതായി ആരംഭിച്ച ‘മൽഹാർ’ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യുമെന്ന് മന്ത്രി നിതേഷ് റാണെ പറഞ്ഞു. മാത്രമല്ല ഈ കടകൾ ഹിന്ദുക്കൾ മാത്രമായിരിക്കും നടത്തുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു​. ‘ജട്ക’ മാംസ വ്യാപാരികൾക്കായി ‘മൽഹാർ’ സർട്ടിഫിക്കേഷന്​ വേണ്ടി വെബ്​സൈറ്റ്​ ആരംഭിച്ചിട്ടുണ്ട്​.

ഇന്ന് നമ്മൾ മഹാരാഷ്ട്രയിൽനിന്ന് ഹിന്ദു സമൂഹത്തിനായി ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നുവെന്നും ഹിന്ദു സമൂഹത്തിനു വേണ്ടിയാണ് ഈ ആശയം കൊണ്ടുവരുന്നതെന്നും അതിലൂടെ ഹിന്ദുക്കൾക്ക് ‘ജട്ക’ മട്ടൺ വിൽക്കുന്ന കടകളിൽ പോകാനാകുമെന്നും നിതീഷ്​ റാണ പറഞ്ഞു.

കൂടാതെ മൽഹാർ സർട്ടിഫിക്കേഷൻ കൂടുതൽ കൂടുതൽ ഉപയോഗിക്കണം, മൽഹാർ സർട്ടിഫിക്കേഷൻ ഇല്ലാത്ത കടകളിൽനിന്ന് ഹിന്ദുക്കൾ ആട്ടിറച്ചി വാങ്ങരുത്. ഇതാണ് താൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാളോ മഴുവോ കൊണ്ടുള്ള ഒറ്റവെട്ടിൽ കൊല്ലുന്ന മൃഗത്തിന്റെ മാംസമാണ് ‘ജട്​ക’. ഹലാൽ സർട്ടിഫിക്കേഷന് പകരമായാണ് ‘മൽഹാർ’ സർട്ടിഫിക്കേഷൻ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *