മഹാകുംഭമേള എനിക്ക് രാഷ്‌ട്രീയ പ്രശ്നമല്ല; ഓരോത്തരും അവരവരുടെ വിശ്വാസം നിലനിർത്തണം: ദിഗ്‌വിജയ് സിംഗ്

മഹാകുംഭമേളയിൽ സ്നാനം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് . മാഘി പൂർണ്ണിമ ദിനമായ ഇന്നലെയാണ് അദ്ദേഹം ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ എത്തിയത്.

അദ്ദേഹത്തോടൊപ്പം മകനും മുൻ മന്ത്രിയുമായ ജയ് വർധൻ സിംഗ്, ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുകുന്ദ് തിവാരി എന്നിവരും ഉണ്ടായിരുന്നു. ജ്യോതിർപീഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ അനുഗ്രഹവും ദിഗ്‌വിജയ് സിംഗ് വാങ്ങി.

ഓരോ വ്യക്തിയും തന്റെ വിശ്വാസം നിലനിർത്തണമെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. കഴിഞ്ഞ മൂന്ന് കുംഭമേളകളിലും കുളിക്കാൻ വന്നതായിരുന്നു ഞങ്ങൾ, എനിക്ക് ഇത് ഒരു രാഷ്‌ട്രീയ പ്രശ്നമല്ല. അത് വിശ്വാസത്തിന്റെ കാര്യമാണ്. – അദ്ദേഹം പറഞ്ഞു.

“ഇന്ന്, എന്റെ പിതാവ് ദിഗ്‌വിജയ് സിംഗിനൊപ്പം പ്രയാഗ്‌രാജിൽ മഹാ കുംഭ മാഘ പൂർണിമയുടെ പുണ്യദിനത്തിൽ ത്രിവേണി സംഗമത്തിൽ കുളിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഗംഗ, യമുന സരസ്വതി, സൂര്യൻ, നമ്മുടെ പൂർവ്വികർ, ദേവതകൾ എന്നിവരുടെ അനുഗ്രഹവും അനന്തമായ കൃപയും എപ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കട്ടെ.” എന്നാണ് ദിഗ്‌വിജയ് സിംഗിന്റെ മകൻ ജയ്വർധൻ സിംഗ് ട്വിറ്ററിൽ കുറിച്ചത്. അതേസമയം ഗംഗയിൽ മുങ്ങിയാൽ പട്ടിണി മാറുമോയെന്ന് ചോദിച്ച കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെയ്‌ക്കുള്ള മറുപടി കൂടിയാണിത് .

Leave a Reply

Your email address will not be published. Required fields are marked *