മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന് ദാരുണാന്ത്യം

കോഴിക്കോട് മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിൻ്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മാർച്ച് 5 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *