ഓപ്പറേഷൻ സിന്ദൂർ ഭീകരതക്കെതിരായ നടപടികളുടെ തുടക്കം മാത്രമാണെന്നും ഇനിയും ശക്തമായ നടപടികൾ തുടരുമെന്നും മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഭീകരതക്കെതിരായ നടപടിയിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാമിൽ നിരപരാധികളായ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ നീച പ്രവർത്തിയിൽ സൈന്യം മറുപടി നൽകിയിരിക്കുകയാണ്. ഇത് അവസാനമല്ലെന്നും തുടക്കമാണെന്നും, സൈന്യത്തിന് വലിയ സല്യൂട്ട് അറിയിക്കുകയാണ് എന്നും ആന്റണി പറഞ്ഞു.ഇന്ത്യൻ സൈന്യത്തിന് കേന്ദ്ര സർക്കാർ മുഴുവൻ സ്വാതന്ത്ര്യം നൽകിയിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരത. അതിനെതിരെ ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.