പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലും പാക്കധീന കശ്മീരിലുമുള്ള ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഒറ്റവരി സന്ദേശവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരതയോട് ലോകം ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് മന്ത്രി ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു. അതേസമയം ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനത്തിന്റെ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാബിനറ്റ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരതയോട് ലോകം ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
