രൂപയുടെ മൂല്യത്തിന് ഇന്ന് നേരിയ ഇടിവ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 82.37 എന്ന നിലയിലാണ്.
ഇതനുസരിച്ച് ആയിരം ഇന്ത്യന്‍ രൂപയ്ക്ക് 44ദിര്‍ഹം 59 ഫില്‍സ്
ഒരു യു എ ഇ ദിര്‍ഹം 22രൂപ 43 പൈസ.
ഖത്തര്‍ റിയാല്‍ 22രൂ പ 63 പൈസ
സൗദി റിയാല്‍ 21രൂപ 93 പൈസ
ഒമാനി റിയാല്‍ 215 രൂപ 05 പൈസ..
കുവൈറ്റ് ദിനാര്‍ 266 രൂപ 62 പൈസ
……………………….
തുടര്‍ച്ചയായ മൂന്നു സെഷനുകളില്‍ നേട്ടം തുടര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്സ് 549.62 പോയ്ന്റ് ഉയര്‍ന്ന് 58960.60 പോയ്ന്റിലും നിഫ്റ്റി 175.20 പോയ്ന്റ് ഉയര്‍ന്ന് 17487 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു.ക്രൂഡ് ഓയ്ല്‍ വിലയിടിവ് സൂചനകള്‍ വിപണിക്ക് നേട്ടമായി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ ബാരലിന് 0.27 ശതമാനം ഇടിഞ്ഞ് 91.37 ഡോളറിലെത്തി.ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും വിപണിയില്‍ പ്രതിഫലിച്ചു. 2007 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1332 ഓഹരികളുടെ വിലയിടിഞ്ഞു. 119 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
…………………………
കേരളത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ 4 ദിവസമായി ഒരേ വില തുടരുകയാണ്. ഗ്രാമിന് 4,645 രൂപയും പവന് 37,160 രൂപയുമാണ് ഇന്നത്തെ വില.രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഇനി ഉയര്‍ന്നേക്കില്ലെന്ന് ആര്‍ബിഐ (RBI). സെപ്റ്റംബര്‍ മാസം പണപ്പെരുപ്പം 7.4 ശതമാനത്തില്‍ എത്തിയിരുന്നു. ഒക്ടോബര്‍ മുതല്‍ പണപ്പെരുപ്പം കുറഞ്ഞേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പറയുന്നത്. രണ്ട് ഘട്ടങ്ങളിലൂടെയാവും പണപ്പെരുപ്പം 4 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുകയെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.പണപ്പെരുപ്പം 6 ശതമാനത്തിന് താഴെയാക്കുകയാണ് ആദ്യ ഘട്ടത്തില്‍ ആര്‍ബിഐ ലക്ഷ്യമിടുന്നത്. വിലക്കയറ്റത്തിന്റെ തോത് കുറയുന്നതോടെ നിക്ഷേപവും അന്താരാഷ്ട്ര വ്യാപാരവും മെച്ചപ്പെടുമെന്നാണ് കേന്ദ്രബാങ്കിന്റെ വിലയിരുത്തല്‍. ഭക്ഷ്യ-സാധന വിലക്കയറ്റം അയയുന്ന മുറയ്ക്കാവും പണപ്പെരുപ്പം കുറയുക. ഉപഭോകതൃ വില സൂചികയുടെ (CPI) 40 ശതമാനവും സംഭാവന ചെയ്യുന്നത് ഭക്ഷ്യവിലയാണ്. മഴ വ്യാപകമായതോടെ കാര്‍ഷികോത്പാദനം ഉയരുമെന്നാണ് പ്രതീക്ഷ.
………………….
ഇന്ത്യയില്‍ ഗോതമ്പിനും കടുകിനുമുള്ള താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഗോതമ്പിന് 110 രൂപയും കടുകിന് 400 രൂപയും ആയിട്ടാണ് വര്‍ധിപ്പിച്ചത് ഉത്പാദനം കൂട്ടാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. താങ്ങുവിലെ കൂട്ടണം എന്നയാവശ്യം ദീര്‍ഘകാലമായി സര്്കകാരിനോട് കര്‍ഷകര്‍ മുന്നോട്ടുവെച്ചിരിന്നു.