ബിസിനസ് വാര്‍ത്തകള്‍

ഇന്ന് രാവിലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് 82.38 എന്ന നിലയിലെത്തി. തുടര്‍ച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്കും ആഭ്യന്തര ഓഹരികളുടെ ദൗര്‍ലഭ്യവുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.

ഇതനുസരിച്ച് ആയിരം ഇന്ത്യന്‍ രൂപയ്ക്ക് 44ദിര്‍ഹം 60phills..

ഒരുuae ദിര്‍ഹം 22രൂപ 43പൈസ.

ഖത്തര്‍ റിയാല്‍ 22രൂ പ 63പൈസ

സൗദി റിയാല്‍..21രൂപ 93പൈസ

ഒമാനി റിയാല്‍ 213 രൂപ 98 പൈസ..

കുവൈറ്റ് ദിനാര്‍ 265രൂപ 34പൈസ

…………………..

ഏഷ്യന്‍ വിപണിയില്‍ ഇന്നു താഴ്ചയിലാണു വ്യാപാരം ആരംഭിച്ചത്. അതസേമയം ഇന്ത്യന്‍ ഓഹരിവിപണി മെച്ചത്തിലാണ്. ബോംബെ ഓഹരിവില സൂചിക സെന്‍സെക്‌സ്+333.18 പോയ്ന്റ് ഉയര്‍ന്ന് 58,236.73 ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി +90.25 പോയ്ന്റ് ഉയര്‍ന്ന് 17,275.95 ലും ഇന്ന് വ്യാപാരം തുടരുന്നു. വിലക്കയറ്റത്തില്‍ ശമനത്തിന്റെ സൂചനകളില്ല. ഇന്ത്യയിലും വിദേശത്തും പലിശവര്‍ധന ഉയര്‍ന്ന തോതില്‍ തുടരും എന്നുറപ്പായി. ബ്രിട്ടനിലെ രാഷ്ട്രീയ- ധനകാര്യ അനിശ്ചിതത്വം വിപണികളെ ഉലയ്ക്കും എന്ന ആശങ്ക പ്രബലമായി. കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ അത്ര മികച്ചതാകില്ലെന്നു സൂചനകള്‍ കിട്ടുന്നു. എല്ലാം ചേര്‍ന്നു വിപണികളെ അസ്വസ്ഥമാക്കുന്ന അന്തരീക്ഷത്തിലാണ് പുതിയ ആഴ്ച തുടങ്ങുന്നത്.

……………………….

വാരാന്ത്യത്തില്‍ വലിയ ഇടിവിലായിരുന്ന ക്രൂഡ് ഇന്നു രാവിലെ വില ഉയര്‍ന്ന് 92.1 ഡോളറിലെത്തി. ഉല്‍പന്നലഭ്യത സംബന്ധിച്ച ആശങ്കകളാണു വില ഉയരാന്‍ കാരണം.കഴിഞ്ഞവാരം മാന്ദ്യഭീതിയാണു വിപണിയെ നയിച്ചത്. ബ്രെന്റ് ഇനം ക്രൂഡ് മൂന്നര ശതമാനം താഴ്ന്ന് 91.6 ഡോളറില്‍ എത്തിയിരുന്നു.

………………………….

സ്വര്‍ണം ഇന്നു രാവിലെ 1648-1650 ഡോളറിലാണു വ്യാപാരം. വാരാന്ത്യത്തില്‍ വില 1673 ഡോളറില്‍ നിന്ന് 1640 ഡോളറിലേക്കു പതിച്ചിരുന്നു. കേരളത്തില്‍ പവന്‍ വില ശനിയാഴ്ച രാവിലെ 440 രൂപ താഴ്ന്നിട്ട് ഉച്ചയ്ക്കു ശേഷം 200 രൂപ വര്‍ധിച്ച് 37,160 രൂപയിലെത്തി.

……………………

കേരളത്തില്‍ അരിവില കുതിക്കുന്നതിനിടെ, പ്രവാസി കുടുംബ ബജറ്റിനു കുരുക്കിട്ട് ഗള്‍ഫിലും അരി വില വര്‍ധന . വിവിധ ഇനം അരിക്ക് 5% മുതല്‍ 20% വരെ വില വര്‍ധിച്ചു. സെപ്റ്റംബര്‍ 9 മുതല്‍ കയറ്റുമതി നികുതി ഏര്‍പ്പെടുത്തിയതും ലഭ്യതക്കുറവുമാണ് വിലകൂടാന്‍ കാരണമെന്ന് ദുബായ് അവീറിലെ മൊത്തക്കച്ചവടക്കാര്‍ പറഞ്ഞു.പരിധിയില്‍ കവിഞ്ഞ കീടനാശിനി അംശമുള്ള കണ്ടെയ്‌നറുകള്‍ തിരിച്ചയക്കേണ്ടിവരുന്നതും വിപണിയെ ബാധിക്കുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *