ഇന്ന് രാവിലെ രൂപയുടെ മൂല്യം ഡോളറിനെതിരെ
22 പൈസ ഉയര്‍ന്ന് 82.08 ആയി. ഓഹരിവിപണി മെച്ചപ്പെട്ടതാണ് രൂപയുടെ മൂല്യം ഉയര്‍ത്തിയത്.
ഇതനുസരിച്ച് ആയിരം ഇന്ത്യന്‍ രൂപയ്ക്ക് 44ദിര്‍ഹം 74 ഫിൽസ്
ഒരു യു എ ഇ ദിര്‍ഹം 22രൂപ 35 പൈസ.
ഖത്തര്‍ റിയാല്‍ 22രൂ പ 55 പൈസ
സൗദി റിയാല്‍ 21രൂപ 84 പൈസ
ഒമാനി റിയാല്‍ 213 രൂപ 25 പൈസ..
കുവൈറ്റ് ദിനാര്‍ 264 രൂപ 81പൈസ
…………………………
ആശങ്കകള്‍ക്കു വിട നല്‍കി ഉണര്‍വോടെയും ആവേശത്തോടെയും ആണ് ഇന്നു വിപണികള്‍ ആരംഭിച്ചത്. ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ഇന്നലെ വിപരീതമായ ആഗോള സൂചനകളെ പിന്തുടര്‍ന്നു താഴ്ചയോടെയാണ് ഇന്ത്യന്‍ വിപണി വ്യാപാരം തുടങ്ങിയതെങ്കിലും യൂറോപ്യന്‍, യുഎസ് ഫ്യൂച്ചേഴ്‌സ് നല്ല നേട്ടത്തിലായതോടെ ഇന്ത്യന്‍ വിപണി ഉയരത്തിലേക്കു നീങ്ങുകയായിരുന്നു. ഇന്ത്യന്‍ വിപണിക്ക് ഇന്നും തുടര്‍ കയറ്റത്തിന്റെ ദിനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോംബെ ഓഹരിവില സൂചിക സെന്‍സെക്സ് +687.42 പോയ്ന്റ് ഉയര്‍ന്ന് 59,098.40 ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി +211.35 പോയ്ന്റ് ഉയര്‍ന്ന് 17,523.15 ലും ഇന്ന് വ്യാപാരം തുടരുന്നു. ഇന്നലെ വിപരീതമായ ആഗോള സൂചനകളെ പിന്തുടര്‍ന്നു താഴ്ചയോടെയാണ് ഇന്ത്യന്‍ വിപണി വ്യാപാരം തുടങ്ങിയതെങ്കിലും യൂറോപ്യന്‍, യുഎസ് ഫ്യൂച്ചേഴ്‌സ് നല്ല നേട്ടത്തിലായതോടെ ഇന്ത്യന്‍ വിപണി ഉയരത്തിലേക്കു നീങ്ങുകയായിരുന്നു.
……………………………..
ക്രൂഡ് ഓയില്‍ വില ഇന്നു രാവിലെ 91.82 ലെത്തി. ക്രൂഡ് വില ഇന്നലെ രാവിലെ ഉയര്‍ന്നെങ്കിലും വീണ്ടും താഴ്ന്നിരുന്നു. ബ്രെന്റ് ഇനം 92.6 ഡോളര്‍ വരെ കയറിയിട്ടു താഴ്ന്ന് 91.56-ല്‍ ക്ലോസ് ചെയ്തു. ഇന്നലെ റഷ്യ ക്രൂഡ് ഓയിലിന്റെ കയറ്റുമതിച്ചുങ്കം കുറച്ചിരുന്നു.
……………………
സ്വര്‍ണം ഇന്നു രാവിലെ 1650-1652 ഡോളറിലാണു വ്യാപാരം. ഡോളര്‍ സൂചിക താഴ്ന്ന സാഹചര്യത്തില്‍ സ്വര്‍ണം അല്‍പം ഉയര്‍ന്നെങ്കിലും, ഇന്നലെ 1645 ഡോളറില്‍ നിന്ന് 1670 ഡോളര്‍ വരെ കയറിയിട്ട് 1650- ലേക്കു താഴ്ന്നു.
……………………
സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റം ഈ സീസണിലെ വിലക്കയറ്റത്തിന്റെ പാരമ്യമാണെന്നും ഇനി വിലക്കയറ്റം കുറയുമെന്നും റിസര്‍വ് ബാങ്ക്. എന്നാല്‍ സാവധാനമേ കുറവു സംഭവിക്കൂ. വിലക്കയറ്റത്തിന്റെ സഹന പരിധിയായ ആറു ശതമാനത്തിലേക്ക് എത്തുകയാണ് ആദ്യ ആവശ്യം. പിന്നീടു നാലു ശതമാനത്തില്‍ എത്തണം. റിസര്‍വ് ബാങ്കിന്റെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച ‘സാമ്പത്തിക നില ‘ ലേഖനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
………………..
വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ ഇന്ത്യ-യുഎഇ സഹകരണം വര്‍ധിപ്പിക്കുന്നു. വാഷിങ്ടനില്‍ നടക്കുന്ന ജി-20 യോഗത്തിന് എത്തിയ ധനമന്ത്രി നിര്‍മല സീതാരാമനും യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായത്. കൂടുതല്‍ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി. സാമ്പത്തിക, വാണിജ്യ മേഖലാ സഹകരണത്തിന് ഊന്നല്‍ നല്‍കും. ലോകം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ സംയുക്ത ശ്രമങ്ങള്‍ ഉണ്ടാകണമെന്നാണ് യുഎഇ ആഗ്രഹിക്കുന്നതെന്ന് അല്‍ഹുസൈനി പറഞ്ഞു. ഫെബ്രുവരിയില്‍ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക കരാര്‍ ഒപ്പു വച്ചതിനു ശേഷം വ്യാപാര മേഖലയ്ക്ക് പുത്തനുണര്‍വുണ്ടായതായും ഇരുവരും പറഞ്ഞു. ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്ന മുന്‍ഗണനാ വിഷയങ്ങള്‍ക്ക് മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി യുഎഇയുടെ പിന്തുണയും വാഗ്ദാനം ചെയ്തു. എണ്ണ ഇതര കയറ്റുമതിയുടെ കാര്യത്തില്‍ യുഎഇയുടെ മികച്ച വ്യാപാര പങ്കാളിയാണ് ഇന്ത്യ. വലിയ നിക്ഷേപ പങ്കാളികളില്‍ ഒന്നും ഇന്ത്യ തന്നെയാണ്.