ബിസിനസ് വാര്‍ത്തകള്‍

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ ഉയര്‍ന്ന് 82.62 എന്ന നിലയിലാണ് വ്യാപാരംആരംഭിച്ചത്.ഇതനുസരിച്ച്

ആയിരം ഇന്ത്യന്‍ രൂപയ്ക്ക് ഇപ്പോള്‍ 44 ദിര്‍ഹം 42 ഫില്‍സാണ്.

ഒരു യുഎഇ ദിര്‍ഹത്തിന് 22 രൂപ 40 പൈസ ഖത്തര്‍ റിയാല്‍ 22 രൂപ 51 പൈസസൗദി അറേബ്യന്‍ റിയാല്‍ 21 രൂപ ഒരു പൈസഒമാനി റിയാല്‍ 214 രൂപ 81 പൈസ കുവൈത്ത് ദിനാര്‍ 266 രൂപ 61 പൈസ ബഹറിന്‍ ദിനാര്‍ 219 രൂപ 41 പൈസ എന്ന നിലയിലാണ്..

…………………

മുഹൂര്‍ത്ത വ്യാപാരത്തിലെ മുന്നേറ്റത്തിനുശേഷം സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം. ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടത്തിലാണ് വ്യാപാരം. ബോംബെ ഓഹരിവില സൂചിക സെന്‍സെക്സ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 94 പോയിന്റ് താ്‌ഴ്ന്ന് 59,739 ലും നിഫ്റ്റി 25 പോയിന്റ് താഴ്ന്ന് 17,707 ലും വ്യാപാരം ആരംഭിച്ചു. വിദേശ നിക്ഷേപകരുടെ അസാന്നിധ്യവും അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവുമാണ് വിപണിയെ ബാധിച്ചത്..

………………………

കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ താഴ്ച രേഖപ്പെടുത്തി.

മൂന്ന് ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞു 4,685 രൂപ നിരക്കിലും പവന് 120 രൂപ കുറഞ്ഞു 37,480 രൂപ നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 4,700 രൂപയിലും പവന് 37,600 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത

……………

ദശകങ്ങളായി ഇന്ത്യന്‍ കയറ്റുമതിയിലെ പ്രമുഖഇനമായിരുന്ന തുണി – വസ്ത്ര (ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ്) വിഭാഗത്തിനു വെല്ലുവിളി. 2012-23ധനകാര്യ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഈ മേഖലയുടെ കയറ്റുമതി 8.5 ശതമാനം കുറഞ്ഞു. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയില്‍ വസ്ത്ര മേഖലയുടെ പങ്കും കുറഞ്ഞു.

…………………

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്നതോടെ രാജ്യം ഇപ്പോള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

സാമ്പത്തികമാന്ദ്യമെന്ന പൊള്ളുന്ന വിഷയത്തില്‍ ഋഷി മുന്നോട്ടു വയ്ക്കുന്ന പദ്ധതികള്‍ക്ക് രാജ്യത്തെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണമായത്.

സാമ്പത്തിക വിദഗ്ധനും മുന്‍ ധനമന്ത്രിയുമായ ഋഷിക്ക് താറുമാറായിക്കിടക്കുന്ന സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാനാകുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *