ബലാത്സംഗക്കേസിൽ നടൻ സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. പരാതിയിൽ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിനും നടി അവിടെ വന്നതിനുമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു.