ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായെന്നും ഇന്ന് ആശുപത്രി വിടാമെന്നും സ്ഥിരീകരിച്ച് ഡോക്ടർമാർ. മാർപാപ്പ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നും രണ്ടാഴ്ചയായി ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാരുടെ സംഘം പറഞ്ഞു. ആശുപത്രിയിൽ നിന്നും വത്തിക്കാനിലെത്തുന്ന ഫ്രാൻസീസ് മാർപാപ്പ ഞായറാഴ്ച വിശ്വാസികളെ ആശീർവദിക്കുമെന്ന് വത്തിക്കാനും അറിയിച്ചു. ഇന്ത്യൻ സമയം വൈകീട്ട് നാലരയോടെ റോമിലെ ആശുപത്രി ജാലകത്തിന് മുന്നിലെത്തുമെന്നാണ് വത്തിക്കാൻ അറിയിച്ചത്. അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് മാർപ്പാപ്പ വിശ്വാസികളെ കാണുന്നത്. വിശ്രമം നിർദേശിച്ചിരിക്കുകയായതിനാൽ മറ്റുള്ളവരുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിനും ദൈർഘ്യമേറിയ യോഗങ്ങൾ നടത്തുന്നതിനും ഡോക്ടർമാരുടെ വിലക്കുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം
