
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ഓർമ
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ദുബായി ഓർമ സംഘടന അനുശോചിച്ചു.അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തുകയും അവർക്കു വേണ്ടി വാദിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് അനുശോചനയിൽ പറഞ്ഞു. മനുഷ്യ സ്‌നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു . ജീവിതത്തിലുടനീളം അഭയാർഥികൾക്കുവേണ്ടി ശബ്ദമുയർത്തിയിരുന്ന ഇന്നേവരെ ഒരു മാർപാപ്പയും സ്വീകരിച്ചിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര എന്നും ഓർമ്മയുടെ ഭാരവാഹികൾ പറഞ്ഞു. ജനകീയനായ ആ പാപ്പ ഇനിയെന്നും ജനഹൃദയങ്ങളിൽ നിറവോടെ നിലനിൽക്കുമെന്നും…