പെരുമ്പാവൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 4 കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പാണിയേലിയിൽ എത്തിയതായിരുന്നു സംഘം. ബിനോയ് ഓടിച്ച ജീപ്പ് പാണിയേലി ചെളിയിൽ നിയന്ത്രണംവിട്ട് തലകീഴായി മറയുകയായിരുന്നു. വളരെ ശ്രമകരമായാണ് ജീപ്പിനുള്ളിൽ നിന്നും ആളുകളെ പുറത്തേക്ക് എടുത്തത്.
പെരുമ്പാവൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്
