പാതിവില തട്ടിപ്പ് കേസ് ; നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരായ കേസ് പിൻവലിച്ചു

നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്‍കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന്‍ തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്.

കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന് പറഞ്ഞ് 21,000 രൂപ നജീബ് കാന്തപുരത്തിന്റെ മുദ്ര ഫൗണ്ടേഷന്‍ വാങ്ങിയതെന്നും എന്നാൽ 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ്പ് നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പുലാമന്തോള്‍ സ്വദേശി പരാതി നൽകിയത്. പരാതിയില്‍ എംഎൽയ്ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് വഞ്ചനകുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തിരുന്നു. എന്നാൽ മുദ്ര ഫൗണ്ടേഷന്‍ പണം തിരികെ നൽകിയതോടെ പരാതിക്കാരി പരാതി പിന്‍വലിച്ചു.

അതേസമയം, കേസ് പിൻവലിക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു. ഇതേ കുറിച്ച് പെരിന്തൽമണ്ണ പൊലീസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ഉപദേശം തേടിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാവും കേസ് അവസാനിപ്പിക്കുന്നതിൽ തിരുമാനമുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *