ശനിയാഴ്ച വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ ജനങ്ങളെ പരിഭ്രാന്തരാക്കികൊണ്ട് പെയ്ത പത മഴയിൽ ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്. പ്രത്യേക കാലാവസ്ഥയിൽ മരത്തിൽ പെയ്യുന്ന മഴത്തുള്ളികൾ പത ജനിപ്പിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. സമീപത്ത് ഫാക്ടറികൾ ഉണ്ടെങ്കിലും മഴ പെയ്യുമ്പോൾ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ടു സാഹചര്യങ്ങളിലാണ് സാധാരണ ഗതിയിൽ പതമഴ പെയ്യുക എന്നും ആശങ്ക വേണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
പത മഴയിൽ ആശങ്ക വേണ്ട
