നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്ന് വയസുകാരൻ മാലിന്യക്കുഴിയിൽ വീണ് മരിച്ച സംഭവം; കോൺട്രാക്ടർമാരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കും

നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്ന് വയസുകാരൻ മാലിന്യക്കുഴിയിൽ വീണ് മരിച്ച കേസിൽ കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി. കോൺട്രാക്ടർമാരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കും. വിമാനത്താവളത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് നെടുമ്പാശ്ശേരി പോലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം ഏഴിനാണ് രാജസ്ഥാൻ ദമ്പതികളുടെ മകൻ റിതാൻ മാലിന്യക്കുഴിയിൽ വീണ് മരിച്ചത്. അപകട സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. മാലിന്യക്കുഴി അലക്ഷ്യമായി തുറന്നിട്ടുവെന്ന് സിയാലിനെതിരെ വിമർശനം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *