ബ്രേക്ക് ഫാസ്റ്റിന് പുഴുങ്ങിയും ഊണിന് പൊരിച്ചും മുട്ട കഴിക്കുന്നത് ഭൂരിഭാഗം ആളുകൾക്കും ശീലമാണ്. ഒരു സൂപ്പര്‍ ഫുഡ് ആയാണ് നിരവധി പോഷകങ്ങള്‍ അടങ്ങിയ മുട്ടയെ കരുതുന്നത്. എന്നാല്‍ മുട്ട പുഴുങ്ങിയതാണോ പൊരിച്ചതാണോ ആരോഗ്യകരമെന്ന് ചോദിച്ചാല്‍ സംശയം ഉറപ്പാണ്. പോഷകങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് മുട്ട പുഴുങ്ങി കഴിക്കുന്നത്. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലൻസ് നൽകുന്നു.
എല്ലുകളുടെ ആരോഗ്യത്തിനും ഊർജ ഉൽപാദനത്തിനും സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രധാനമായ കോളിന്റെ മികച്ച ഉറവിടമാണ് പുഴുങ്ങിയ മുട്ട. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കുന്നു.
അതേസമയം പോരിച്ച മുട്ടയുടെ കാര്യം നോക്കിയാൽ, മുട്ട പൊരിക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ അനുസരിച്ച് രുചിയിലും പോഷകഗുണത്തിലും വ്യത്യാസമുണ്ടാകാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും എണ്ണ പോലുള്ളത് ഉപയോഗിക്കുന്നതിനാല്‍ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും വർധിപ്പിക്കും. രണ്ട് രീതിയിലും മുട്ട പാകം ചെയ്യുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. മുട്ട പൊരിക്കുന്നത് രുചി കൂട്ടുന്നു. എന്നാൽ പുഴുങ്ങിയ മുട്ട കലോറി കുറയ്ക്കാന്‍ സഹായിക്കും. പൊരിച്ച മുട്ടയില്‍ നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ ഡി, കോളിൻ എന്നിവയുടെ മികച്ച ഉറവിടമാണ് പുഴുങ്ങിയ മുട്ട. പ്രോട്ടീൻ ഉപഭോഗം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് പുഴുങ്ങിയ മുട്ട കഴിക്കുന്നത് മികച്ച ഓപ്ഷനാണ്.