നാഗ്പൂരിൽ പോലീസിനു നേരെയുണ്ടായ ആക്രമണം ആസൂത്രിത ഗൂഢാലോചനയെന്ന് ഏക്‌നാഥ് ഷിൻഡെ; ആഞ്ഞടിച്ച് പ്രതിപക്ഷം

നാഗ്പൂരിൽ പോലീസിനു നേരെയുണ്ടായ ആക്രമണം ആസൂത്രിത ഗൂഢാലോചനയെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ നാഗ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂർ സെന്‍ററിലെ മഹല്‍ നപ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുലുണ്ടായത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 30ഓളം പേർക്ക് പരിക്കേറ്റു.

അതേസമയം നാഗ്പൂരിൽ തിങ്കളാഴ്ച നടന്ന അക്രമസംഭവങ്ങളെത്തുടർന്ന് ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഫഡ്നാവിസ് ഭരണകൂടത്തിന്‍റെ തകര്‍ച്ചയെന്നാണ് ശിവസേന(താക്കറെ വിഭാഗം) നേതാവ് ആദിത്യ താക്കറെ വിശേഷിപ്പിച്ചത്. സംസ്ഥാനത്തിന്‍റെ ക്രമസമാധാനം മുമ്പൊരിക്കലുമില്ലാത്തവിധം തകർന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ജന്മനഗരമായ നാഗ്പൂരിലാണിതെന്നുമാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *