തൊടുപുഴ ബിജു വധക്കേസ്; പ്രതികളുമായി ഇന്നും തെളിവെടുപ്പ്

ഇടുക്കി തൊടുപുഴ ബിജു ജോസഫ് വധക്കേസിൽ പ്രതികളുമായി ഇന്നും തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ജോമോന്റെ വീട്ടിലും​ ​ഗോഡൗണിലും എത്തിച്ചാണ് തെളിവെടുക്കുന്നത്. മർദനമേറ്റതിനെ തുടർന്ന് അവശനിലയിലായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോൻ്റെ വീട്ടിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരിച്ചെന്ന് ഉറപ്പാക്കാൻ ദേഹ പരിശോധന നടത്തിയെന്നും ഇതിന് ശേഷമാണ് മൃതദേഹം ​ഗോഡൗണിലേക്ക് മാറ്റിയതെന്നും പോലീസ് പറഞ്ഞു. ജോമോൻ, മുഹമ്മദ് അസ്ലം, ആഷിഖ് ജോൺസൺ എന്നിവർ ചേർന്നാണ് മൃതദേഹമെത്തിച്ചത്. സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മാത്രമല്ല ഫോറൻസിക്, വിരലടയാള വിദ​ഗ്ധരും പരിശോധനയും നടത്തുന്നുണ്ട്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *