തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി; വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശം

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി സന്ദേശം. വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് പുതുതായി ലഭിച്ച ഇമെയിൽ സന്ദേശം. എയർപോർട്ട് മാനേജരുടെ മെയിലിലേക്കാണ് സന്ദേശം വന്നത്. അതിനിടെ, നഗരത്തിലെ ബോംബ് ഭീഷണിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം തേടും. വിവരങ്ങൾ നൽകാൻ മൈക്രോസോഫ്റ്റ്നോട് ആവശ്യപ്പെടും. റെയിൽവേ സ്റ്റേഷനുകളിലും ലോഡ്ജുകളിലും പ്രത്യേക പരിശോധന നടത്തും. ബോംബ് ഭീഷണിയിൽ നഗരത്തിൽ ഇതുവരെ ഒൻപത് കേസുകളാണ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *