തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതി ഔദ്യോഗിക ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡ് കോടതിക്കുള്ളിൽ പരിശോധന നടത്തി. കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റില്‍ ഇന്നലെ സമാനമായ രീതിയിൽ ബോംബ് ഭീഷണി എത്തിയിരുന്നു. കോട്ടയത്ത് കലക്ടറുടെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. പാലക്കാട് കലക്ടറേറ്റിൽ ബോംബ് വെച്ചെന്നായിരുന്നു ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസം പാലക്കാട് ആര്‍ഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു. പാലക്കാട് കലക്ടർക്ക് ഭീഷണിസന്ദേശം അയച്ചത് തമിഴ്‌നാട് റിട്രീവൽ ട്രൂപ്പിന്റെ പേരിലാണ്.
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി
