തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു

തിയറ്ററിൽ റെക്കോഡ് കളക്ഷനുമായി മുന്നോട്ട് പോകുന്ന മോഹൻലാൽ ചിത്രം തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. യുവ താരം നസ്ലിൻ ഗഫൂർ തമിഴ് നടൻ അർജുൻ ദാസ്, ഗണപതി എന്നിവരാണ് ആഷിഖ് ഉസ്മാന്‍റെ പ്രൊഡക്ഷനിലെത്തുന്ന ചിത്രത്തിൽ നായകൻമാരായി എത്തുന്നത്. ഇവരോടൊപ്പം ഫഹദ് ഫാസിലും വമ്പൻ റോളിൽ എത്തുന്നുണ്ട്. ടോർപെടൊ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനു പപ്പു ആണ്.

ജിംഷി ഖാലിദ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സുഷിൻ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം. വിവേക് ഹർഷൻ ആണ് എഡിറ്റർ. കലാസംവിധാനം ഗോകുൽ ദാസ്, വസ്ത്രാലങ്കാരം മഷർ ഹംസ, സ്റ്റണ്ട് സുപ്രീം സുന്ദർ എന്നിങ്ങനെ വമ്പൻ ടീമാണ് അണിയറക്ക് പിന്നിലുള്ളത്. മേക്കപ്പ് റോണക്‌സ്‌ സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ വള്ളിക്കുന്ന്, സ്റ്റിൽസ് അമൽ സി സദർ, ഡിസൈൻ ഓൾഡ് മങ്ക്സ്. സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് ഒബ്സ്ക്യൂറ എൻറർടൈൻമെന്‍റ്സ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹൻലാൽ നായകനായ തുടരും ഏപ്രിൽ 25 നാണ് തിയറ്ററുകളിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *