തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുത്: ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം

കേരളത്തിലെ ഇടത് സർക്കാറിനെയും മോദിയെയും പ്രകീർത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. വെളുപ്പാൻ കാലം മുതൽ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്.

സർക്കാർ വിരുദ്ധ വികാരം ആളിപ്പടരുമ്പോൾ അതിന് ഊർജം പകരേണ്ടവർ  തന്നെ അത് അണയ്ക്കാൻ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമർശിക്കുന്നു. എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓർമിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമർശിക്കുന്നുണ്ട്. 

കേരളത്തിലെ ഇടത് സർക്കാറിനെയും മോദിയെയും പ്രകീർത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

വെളുപ്പാൻ കാലം മുതൽ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്. സർക്കാർ വിരുദ്ധ വികാരം ആളിപ്പടരുമ്പോൾ അതിന് ഊർജം പകരേണ്ടവർ  തന്നെ അത് അണയ്ക്കാൻ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമർശിക്കുന്നു.

എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓർമിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമർശിക്കുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *