ജസ്റ്റിസ് യശ്വന്ത് വർമയെ ജുഡീഷ്യൽ ചുമതലകളിൽനിന്ന് നീക്കി

ഔദ്യോഗിക വസതിയിൽനിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നു മാറ്റി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിച്ചതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു തീരുമാനം. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, അടിയന്തര പ്രാബല്യത്തോടെ ജസ്റ്റിസ് യശ്വന്ത് വർമയെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ജുഡീഷ്യൽ ചുമതലകളിൽനിന്ന് നീക്കിയതായി ഇന്ന് ഡൽഹി ഹൈക്കോടതി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പിന്നാലെ വർമയുടെ ബെഞ്ച് പരിഗണിച്ചിരുന്നു കേസുകൾ പുതിയ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. വർമയെ ജുഡീഷ്യൽ ഉത്തരവാദിത്തങ്ങളിൽനിന്ന് മാറ്റിനിർത്താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിരുന്നു. മാര്‍ച്ച് 14 ഹോളി ദിനത്തിലാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍നിന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. തീപ്പിടുത്തം ഉണ്ടായതിനെ തുടർന്നാണ് ഫയർഫോഴ്‌സ് ഉദോഗസ്ഥർ ജഡ്ജിയുടെ വീട്ടിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *