ചൊവ്വ ദൗത്യം അടുത്ത വർഷം അവസാനത്തോടെ യാഥാർഥ്യമാക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് പറഞ്ഞു. ടെസ്‌ലയുടെ സ്റ്റാർഷിപ്പ് എന്ന വാഹനത്തിൽ ഒപ്റ്റിമസ് റോബോർട്ടും ഉണ്ടാവും. ലാൻഡിങ് വിജയകരമായാൽ 2029ൽ മനുഷ്യരെ ചൊവ്വയിൽ ഇറക്കാനായേക്കുമെന്നും ഇലോൺ മസ്ക് വ്യക്തമാക്കി.
അടുത്ത വർഷം അവസാനം ഒപ്റ്റിമസിനേയും വഹിച്ചുകൊണ്ട് സ്റ്റാർഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടും. ഈ ലാൻഡിങ് വിജയകരമായാൽ 2029ൽതന്നെ മനുഷ്യ ലാൻഡിങ് ആരംഭിച്ചേക്കാമെന്നും എന്നാൽ 2031ൽ ആണ് ഇതിന് കൂടുതൽ സാധ്യതയെന്നുമാണ് മസ്‌ക് എക്‌സിൽ കുറിച്ചത്. സ്പേസ് എക്സിന്റെ 23-ാം വാർഷികത്തിലാണ് മസ്കിന്റെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.