ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി ഇസ്രായേൽ

ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി വ്യാപക ആക്രമണത്തിനൊരുങ്ങി ഇസ്രായേൽ. മേഖലയിൽ ഇന്നലെ നടന്ന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. റഫയെ വളഞ്ഞ സൈന്യം പ്രദേശത്തുനിന്ന്​ ആയിരങ്ങളെ പുറന്തള്ളാനുള്ള പദ്ധതിക്കാണ്​ രൂപം നൽകി വരുന്നത്​. ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെടാം എന്ന്​ വ്യക്​തമാക്കുന്ന യു.എസ്​ ബന്ദി ഇഡാൻ അലക്സാണ്ടറുടെ വീഡിയോ സന്ദേശം ഹമാസ്​ പുറത്തുവിട്ടു. ​

ഹമാസ്​ തങ്ങളെ വിട്ടയക്കാൻ തീരുമാനിച്ചെങ്കിലും ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ നിലപാട്​ എല്ലാ പ്രതീക്ഷയും തകർത്തതായി ഇഡാൻ അലക്സാണ്ടർ കുറ്റപ്പെടുത്തി. ബന്ദിമോചനത്തിന്​ ട്രംപ്​ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദിമോചനത്തിന്​ താൻ ഒന്നും ചെയ്യുന്നല്ലെന്ന ആരോപണം ​നെതന്യാഹു തള്ളി. ഗസ്സയിൽ ഭക്ഷ്യ, മരുന്ന്​ ശേഖരം തീരുന്ന സാഹചര്യത്തിൽ ആയിരങ്ങൾ കടുത്ത പ്രതിസന്ധിയിലാകുമെന്ന്​ യു.എൻ മുന്നറിയിപ്പ്​ നൽകി.

Leave a Reply

Your email address will not be published. Required fields are marked *